തെരുവോരത്തബലയായ്.. അവള്‍.!
മണ്ണില്‍ നഗ്നപാദങ്ങള്‍ പൂഴ്ത്തി,
ശകടവ്യൂഹം തുപ്പും കഫക്കറുപ്പേറ്റി,
അര്‍ക്ക കാമക്കണ്ണിലുരുകിയും,
നിറം കെട്ടുമശരണയായ്.....!
ഒരു പുഴുക്കുഞ്ഞിനവള്‍ സ്വന്തം-
വിരല്‍ത്തുമ്പിലഭയം നല്‍കി,യാ-
പുഴു, വിരല്‍ തിന്നു വീര്‍ക്കെ,
ചിലന്തികള്‍തീര്‍ത്ത ചങ്ങലക്കെട്ടില്‍,
കാറ്റിന്‍ കാമച്ചൂടില്‍ തപിച്ചും,
നിരാലംബയായ്... അവള്‍ !
കിളികള്‍ തിന്ന പാതിമുലയില്‍-
ഇറുഞ്ചിക്കടിക്കുമുറിമ്പിന്‍ കാമം..!
ചിതല്‍ തിന്നു ശുക്ഷ്കിച്ച ദേഹ,മതി-
ലാരോ വിസര്‍ജ്ജിച്ച മൂത്രഗന്ധം,
രക്തമൂറ്റിക്കൊഴുക്കുമിത്തിക്കണ്ണികള്‍!
എങ്കിലുമൊരുചുവടനക്കാനാകാതെ-
വ്രണിതയായ്, പാതി നഗ്നയായ് ,
ഒരുവാക്കാല്‍ പോലുമെതിര്‍ക്കാതെ,
നിറം മങ്ങിയ ചേലയാല്‍ തണല്‍നല്‍കി,
നിസ്സംഗയായൊരു വന്‍ മരം !
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂഎങ്കിലുമൊരുചുവടനക്കാനാകാതെ-
മറുപടിഇല്ലാതാക്കൂവ്രണിതയായ്, പാതി നഗ്നയായ് ,
ഒരുവാക്കാല്‍ പോലുമെതിര്‍ക്കാതെ,
നിറം മങ്ങിയ ചേലയാല്‍ തണല്‍നല്‍കി,
നിസ്സംഗയായൊരു വന്‍ മരം
ഉജ്ജ്വലമായ വരികള്‍..ഹൃദയത്തില്‍ രേഖപ്പെടുത്തുന്നു ..കൂടുതല്‍ എഴുതുക..
നിരാലംബ വൃക്ഷത്തിന്റെ സ്ത്രൈണമായ ദയനീയത വാക്കുകളിൽ വരഞ്ഞിട്ടത് നന്നായിരിക്കുന്നു...
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു വരികൾ
മറുപടിഇല്ലാതാക്കൂഅസ്സലായി.,
മറുപടിഇല്ലാതാക്കൂസ്ഥിരമായി വായിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു.
നന്നായിരിക്കുന്നു...
മറുപടിഇല്ലാതാക്കൂഅങ്ങനെയൊരു മരമായ് ഈ ഒരു സംരംഭവും നിലകൊള്ളട്ടെ..
മറുപടിഇല്ലാതാക്കൂലളിതം ഗംഭീരം... നന്നായിട്ടുണ്ട് കവിത
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു.
മറുപടിഇല്ലാതാക്കൂആശംസകള്.....
good very good
മറുപടിഇല്ലാതാക്കൂ