2009, ജൂലൈ 22, ബുധനാഴ്‌ച

മകളോട്......






പാല്‍ മേഘ മടിത്തട്ടില്‍
താരമായ് കണ്‍ചിമ്മവേ
മണ്ണിലെന്‍ വേവും മനം
കണ്ടു നീ മഞ്ഞായ് വന്നു !

തിരകള്‍ക്കിങ്ങെന്‍ ജ്നമ-
മരുവില്‍ പൊള്ളും ചൂടില്‍,
ദൂരെനിന്‍ തിങ്കള്‍ മുഖം
ഈറനാം മഴക്കാറ്റായ്....!

നിന്നിളം പാല്‍പ്പുഞ്ചിരി,
ചിംചിലം പെയ്യും മഴ !
നനയാന്‍ വെമ്പും മണ്ണില്‍,
കനിവായ് പെയ്യൂ മെല്ലേ..

പൂവിതള്‍പാദം കൊണ്ടീ-
മണലില്‍ നീര്‍ച്ചാല്‍ തീര്‍ക്ക,
മൊഴിതന്‍ ശ്രുതിയാലെന്‍-
ജീവനില്‍ ഈണം നല്‍ക..

സ്വപ്നങ്ങള്‍ പുതുനാമ്പായ്
ഹരിതം നിറക്കട്ടേ...
നിന്‍ഭാവഋതുക്കളാല്‍
മണ്ണാം ഞാന്‍ മദിക്കട്ടേ....

പൂക്കളായ് ചിരി തൂക,
സൂര്യനായ് പകല്‍ നല്‍ക,
ഇരവില്‍ നിലാവാക,
ഗംഗയായ് മോക്ഷം നല്‍ക...!




7 അഭിപ്രായങ്ങൾ:

  1. അന്കണ തൈമാവില്‍...
    എന്ന ഈണത്തില്‍ ചൊല്ലാന്‍ ഒക്കുന്നുണ്ട്

    മറുപടിഇല്ലാതാക്കൂ
  2. നല്ല ഓമനത്തമുള്ള വരികള്‍..

    “പൂക്കളായ് ചിരി തൂക,
    സൂര്യനായ് പകല്‍ നല്‍ക,
    ഇരവില്‍ നിലാവാക,
    ഗംഗയായ് മോക്ഷം നല്‍ക...!“

    നന്മകള്‍ നേരുന്നു..

    മറുപടിഇല്ലാതാക്കൂ
  3. നിന്നിളം പാല്‍പ്പുഞ്ചിരി,
    ചിംചിലം പെയ്യും മഴ !
    നനയാന്‍ വെമ്പും മണ്ണില്‍,
    കനിവായ് പെയ്യൂ മെല്ലേ..

    നന്നായിരിക്കുന്നു വരികൾ
    :)

    മറുപടിഇല്ലാതാക്കൂ
  4. പൂവിതള്‍പാദം കൊണ്ടീ-
    മണലില്‍ നീര്‍ച്ചാല്‍ തീര്‍ക്ക,
    മൊഴിതന്‍ ശ്രുതിയാലെന്‍-
    ജീവനില്‍ ഈണം നല്‍ക..

    അച്ഛന്റെ ജീവനില്‍ ഈണം നിറയ്ക്കുവാന്‍ പെയ്തിറങ്ങട്ടെ മകളുടെ സ്നേഹം...

    മറുപടിഇല്ലാതാക്കൂ