2009, സെപ്റ്റംബർ 19, ശനിയാഴ്‌ച

യാത്ര...




നദിയിലൊരു തോണി..!
തിരകള്ക്കു മീതേ ചാഞ്ഞും ചരിഞ്ഞും,
ആകാശനീലം കൊതിച്ചും കുതിച്ചും,
ദിക്കറിയാതെയേകാന്ത യാത്ര....!

ഒരുകാതമലകള് തഴുകിത്തലോടി
ചെറുമീനിനൊപ്പം നീന്തിത്തുടിച്ചും,
സമീരചുംബന കുളിരില് തരിച്ചും
സുഖശീതളാനന്ദ രതിലയ യാത്ര..!

നൊടിയിടക്കുള്ളിലിരുളുന്ന മാനം
മഴമേഘ രൌദ്രം, ശ്രുതി തെറ്റിയലകള്,
അലകളില് ചുഴിതീര്ത്ത് കാറ്റു,മാ-
കാറ്റില് മുടിയഴിച്ചലറുന്ന നദിയും!

വിധിക്കാറിലാറ്റിലുലയുന്ന തോണി
നിരസ്ത, നിസ്സംഗ, നിരാലംബ തോണി !
ജന്മ ദുഖങ്ങള്തന്നാഭോഗ നിറവില്,
അഹക്കാറുനീങ്ങിയ തെളിമാനമാത്മം.!

ഇനിയെത്ര തിരകളിനിയെത്ര ചുഴികള്
ഇനിയെത്ര തെളിമാനമിനിയെത്ര മര്മ്മരം.
ഇനിയെത്ര ദൂരമതൊന്നുമറിയാതെ,
ഇഹലോക നദിയിലെന് ജന്മ യാത്ര....!

7 അഭിപ്രായങ്ങൾ:

  1. നന്നായിട്ടുണ്ട്. പദങ്ങൾക്ക് നല്ല കൈയ്യൊതുക്കമുണ്ട്. തുടരുക.

    മറുപടിഇല്ലാതാക്കൂ
  2. നന്നായിരിക്കുന്നു വരിയകൾ. യാത്ര ഒരു കടലിലായിരുന്നെങ്കിൽ എന്നു തോന്നിപ്പോകുന്നു
    :)

    മറുപടിഇല്ലാതാക്കൂ
  3. ഇനിയെത്ര തിരകളിനിയെത്ര ചുഴികള്‍
    ഇനിയെത്ര തെളിമാനമിനിയെത്ര മര്‍മ്മരം.
    ഇനിയെത്ര ദൂരമതൊന്നുമറിയാതെ,
    ഇഹലോക നദിയിലെന്‍ ജന്മ യാത്ര....!
    കൊള്ളാം ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. വിധിക്കാറിലാറ്റിലുലയുന്ന തോണി
    നിരസ്ത, നിസ്സംഗ, നിരാലംബ തോണി !
    ജന്മ ദുഖങ്ങള്‍തന്നാഭോഗ നിറവില്‍,
    അഹക്കാറുനീങ്ങിയ തെളിമാനമാത്മം.!

    ഒരു തോണിയെ അതിന്റെ ഗതിയെ വളരെ നന്നായി അവതരിപ്പിച്ചു
    ജീവിതം ഒരു തോണിയായി സങ്കല്‍‌പ്പിക്കാമല്ലേ?
    വായിക്കുമ്പോള്‍ നല്ലൊരു അനുഭവമാകുന്നു ഈ കവിത

    മറുപടിഇല്ലാതാക്കൂ
  5. Very good style of writting.
    As well as a special thanks for reading KONDAM THEORY.

    zainudheen Quraishi

    മറുപടിഇല്ലാതാക്കൂ
  6. Dear blogger,

    We are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

    you could find our site here: http://enchantingkerala.org

    the site is currently being constructed and will be finished by 1st of Oct 2009.

    we wish to include your blog located here

    http://pranavam-shinil.blogspot.com/

    we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

    If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here

    pls use the following format to link to us

    KeralaTravel

    Write Back To me Over here bijoy20313@gmail.com

    hoping to hear from you soon.

    warm regards

    Biby Cletus

    മറുപടിഇല്ലാതാക്കൂ